ബംഗളുരു: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ‘തീവ്രവാദികള്‍’ എന്നു വിളിച്ച കേസില്‍ നടി കങ്കണ റനൗട്ടിനെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടേതാണ് വിധി. അതേസമയം, താരത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഇത്തരത്തില്‍ വിളിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നും കങ്കണയെപ്പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്നും കോടതി രൂക്ഷഭാഷയില്‍ ശാസിച്ചു. കര്‍ഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണ റണൗട്ടിന്റെ രൂക്ഷ പ്രതികരണം. അവര്‍ കര്‍ഷകര്‍ അല്ല, തീവ്രവാദികളാണ്.
അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. രാജ്യത്തെ ഐക്യം തകര്‍ക്കാനെത്തിയ തീവ്രവാദികളാണ് കര്‍ഷകരെന്നും കങ്കണ പറഞ്ഞിരുന്നു. ട്വീറ്റ് വിവാദത്തിലായതോടെ താരത്തിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.