ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണ് ആ മാറ്റമാണ് ഡിഎംകെ. എന്നാല്‍ ബിജെപി ഒരു എതിരാളി പോലുമല്ലെന്നും കനിമൊഴി പറഞ്ഞു.
ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളിപോലുമല്ല. തമിഴ്നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.
അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. 234 സീറ്റുകളില്‍ 177 സീറ്റ് എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എഐഎഡിഎംകെയ്ക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു.
234 നിയമസഭ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.