അഹമ്മദാബാദ്: കോടതി മുറിയിലേക്ക് അപ്രതീക്ഷിതമായി പുലി കയറി, കോടതി നടപടികള്‍ നിറുത്തി വച്ച് ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ ചോട്ടില താലൂക്കിലെ കോടതിയിലാണ് അപ്രതീക്ഷിതമായി പുലി കയറിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി കോടതിക്കുള്ളില്‍ കടന്നത്.
തുടര്‍ന്ന് പുലിയുടെ ശ്രദ്ധ തിരിച്ചുവിട്ട് ഉദ്യോഗസ്ഥര്‍ അതിനെ കോടതി മുറിയില്‍ അടച്ച് പൂട്ടിയിട്ടു.
പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചു രാത്രിയോടെ പുലിയെ കോടതിയില്‍ നിന്ന് പിടികൂടി. പുലിയെ രാത്രിയോടെ വനത്തിലെത്തിക്കുമെന്നാണ് വിവരം. കുന്നുകള്‍ ഏറെയുളള ചോട്ടിലയില്‍ കുന്നിന് ചുറ്റും കാടുകളാണ്. ഇവിടെ നിന്നാണ് പുലി വന്നതെന്നാണ് നിഗമനം.
ഗുജറാത്തിലെ കോടതികളില്‍ ഇത് രണ്ടാമത്തെ തവണയാണ് പുലി കയറുന്നത്. നവംബര്‍ അഞ്ചിന് ഗുജറാത്ത് ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് വളപ്പിലും പുലി അതിക്രമിച്ച് കയറിയിരുന്നു
Discussion about this post