ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് മോഡി അയച്ച കത്തിലാണ് സൗഹാര്‍ദപരമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റേതായ അന്തരീക്ഷം അനിവാര്യമാണെന്ന് മോഡി കത്തില്‍ പറയുന്നു. പാകിസ്താന് ദിനത്തോടനുബന്ധിച്ച് പാകിസ്താനിലെ ജനങ്ങള്‍ക്ക് ആശംസയര്പ്പിച്ചുകൊണ്ടാണ് മോഡി ഇമ്രാന് ഖാന് കത്തെഴുതിയത്.
‘ഒരു അയല്‍രാജ്യമെന്ന നിലയില്‍, ഇന്ത്യ പാകിസ്താനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്,’ അദ്ദേഹം കത്തില്‍ കുറിക്കുന്നു. കൊവിഡ്-19 വെല്ലുവിളികളെ നേരിടാന്‍ ഇമ്രാന് ഖാന്, പാകിസ്താലെ ജനത എന്നിവര്‍ക്ക് പ്രധാനമന്ത്രി മേഡി ആശംസകള്‍ അറിയിക്കുകയും ചെയ്തു. എല്ലാവര്‍ഷവും അയക്കുന്ന പതിവ് കത്തിണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post