ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും.
രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. മൂന്നാ ഘട്ടത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.
നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം അതാണെന്നാണ് മന്ത്രി പറഞ്ഞത്.
നിലവില്‍ ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവര്‍ അടുത്ത ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. രാജ്യത്ത് വാക്‌സീനു ക്ഷാമമില്ല, ആവശ്യത്തിനു വാക്‌സീന്‍ ഡോസുകളുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍ വ്യക്തമാക്കി.
കോവിഷീല്‍ഡിന് അടിയന്തര ഉപയോഗാനുമതി നല്‍കുമ്പോള്‍ വ്യക്തമാക്കിയിരുന്നത്. ഡോസുകള്‍ക്കിടയിലെ മാറ്റം കോവിഷീല്‍ഡിനു മാത്രമാണു ബാധകം. കോവാക്‌സീന്‍ നല്‍കുന്നതു നിലവിലെ രീതിയില്‍ തുടരും.
As per the advice by scientists & world scientist bodies, 2nd dose can be administered b/w 4th & 8th week, particularly for COVISHIELD. We appeal that all above 45 should take vaccine as early as possible that will provide them shield against Corona: Union Minister P Javadekar pic.twitter.com/K08tysFgFz
— ANI (@ANI) March 23, 2021