ഹൈദരാബാദ്: ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിനിടെ താത്കാലിക ഗ്യാലറി തകര്‍ന്നുവീണ് മുപ്പത് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്.
തെലങ്കാന കബഡി അസോസിയേഷനും കബഡി അസോസിയേഷന് ഓഫ് സൂര്യപേട്ടും സംയുക്തമായി നടത്തിയ ടൂര്‍ണമെന്റിന് ഇടയിലാണ് ഗ്യാലറി തകര്‍ന്നു വീണത്. മരംകൊണ്ട് നിര്‍മിച്ച ഗ്യാലറിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. അപകടമുണ്ടാകുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ തിങ്ങിനിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. നിരവധി പേരാണ് മരത്തടികള്‍ക്ക് ഇടയില്‍ പെട്ട് പോയത്.
പരിക്കേറ്റവരെ സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്. തകര്‍ന്ന ഗ്യാലറിയുടെ അടിയില്‍ നിന്ന് പോലീസും രക്ഷാപ്രവര്‍ത്തകരുമാണ് ആളുകളെ പുറത്ത് എടുത്തത്. ആളുകളുടെ ഭാരം താങ്ങാന്‍ കഴിയാതെ ഗ്യാലറി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Many injured at National Kabaddi championship in Suryapet #Telangan after a gallery collapsed which had huge gathering. Injured have been rushed to the local hospital for treatment. pic.twitter.com/oq51eiV8JP
— Aneri Shah (@tweet_aneri) March 22, 2021
Discussion about this post