ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 199 പേര്‍ കൂടി മരിച്ചു കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,785 പേരാണ് രോഗ മുക്തി നേടിയത്.
ഇന്നലെ 40,715 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. ഇതില്‍ 1,11,81,253 പേര്‍ രോഗമുക്തി നേടി. ആകെ 1,60,166 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍ രാജ്യത്ത് ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഇതുവരെയായി 4,84,94,594 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post