ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത് എന്ന് വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഓം ബിര്‍ള ഇപ്പോള്‍. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Lok Sabha Speaker Om Birla tested positive for COVID19 on March 19. He was admitted to AIIMS COVID Centre for observation on March 20. He is stable: AIIMS, Delhi pic.twitter.com/nhook5tr83
— ANI (@ANI) March 21, 2021
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,15,99,130 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 22,956 പേര്‍ക്കാണ് രോഗ മുക്തി നേടിയത്. 197 പേര്‍ മരിച്ചു.
രോഗം ബാധിച്ചവരില്‍ 1,11,30,288 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ആകെ മരണം 1,59,755 ആയി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
നിലവില്‍ 3,09,087 ആക്ടീവ് കേസുകളാണ് രാജ്യത്ത് ഉള്ളത്. ഇതുവരെയായി 4,46,03,841 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തി.