പോണ്‍ സൈറ്റുകള്‍ കാണുന്നതില്‍ ഇന്ത്യക്കാര്‍ മൂന്നാമത്;വെളിപ്പെടുത്തലുമായി പോണ്‍ഹബ്

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ

അശ്ലീല സിനിമകള്‍ കാണുന്നതില്‍ ഇന്ത്യക്കാര്‍ ഏറെ തല്‍പരരാണെന്ന് അശ്ലീല സൈറ്റായ പോണ്‍ഹബിന്റെ വെളിപ്പെടുത്തല്‍. 2018ല്‍ തങ്ങളുടെ സൈറ്റില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ഉണ്ടായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അവര്‍ പറയുന്നു. തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് വെളിപ്പെടുത്തല്‍.

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ. ലിസ്റ്റിലെ ആദ്യ 20 രാജ്യങ്ങളില്‍ നിന്ന് മാത്രം ദിവസത്തെ എണ്‍പത് ശതമാനം ട്രാഫിക്കും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 2018ല്‍ പോണ്‍ഹബില്‍ 33.5 ബില്യണ്‍ സന്ദര്‍ശകരുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലോക ജനസംഖ്യ 7.53 ബില്യണ്‍ മാത്രമാണ്. പ്രതിദിനം ശരാശരി 92 ദശലക്ഷം കാഴ്ചക്കാരുണ്ട് ഈ സൈറ്റിന്. കാനഡ, പോളണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും എല്ലാദിവസവും ഈ സൈറ്റിലെത്തുന്നുണ്ട്.

ഇന്ത്യയിലെ 30 ശതമാനം കാഴ്ചക്കാരും സ്ത്രീകളാണ്. മാസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 സൈറ്റുകള്‍ നിരോധിച്ചിരുന്നു. 2015ലും സമാന ഉത്തരവിറങ്ങിയെങ്കിലും ബാല ലൈംഗികത പ്രചരിപ്പിക്കുന്ന സൈറ്റുകളെ മാത്രമാണ് അത് ബാധിച്ചത്.

ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനോടാണ് താല്‍പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീ പോണ്‍ സൈറ്റുകള്‍ കാണുന്നതില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മുന്നിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ അല്ലെങ്കില്‍ ഹിന്ദി എന്നതാണ് ഏറ്റവുമധികം പേര്‍ തിരയുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വൈഫ് എന്നതാണ് ഏറ്റവുമധികം തെരയുന്ന വാക്ക്. എന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ എന്ന് അത് ചുരുങ്ങി. ഇന്ത്യന്‍ കോളേജ് ഗേള്സ് ആണ് രണ്ടാം സ്ഥാനത്ത്. ഹോട്ട് സെക്സി ടീച്ചര്‍ എന്ന വാക്കിന്റെ തിരച്ചിലില്‍ 423 ശതമാനം വര്‍ദ്ധനവുണ്ടായി. 2017ല്‍ ഏറ്റവുമധികം തെരയുന്ന മൂന്നാമത്തെ പോണ്‍ കാറ്റഗറി ഇന്ത്യന്‍ ഭാഭി ദെവാര്‍ ആയിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ തിരയുന്ന പേരുകള്‍ സണ്ണി ലിയോണ്‍ എന്നും മിയ ഖലീഫ എന്നുമാണ്. എഐഎല്‍എഫ്, ലെസ്ബിയന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ തെരയുന്ന രണ്ട് പോണ്‍ കാറ്റഗറികള്‍.

സ്മാര്‍ട്ട് ഫോണിലാണ് ഇന്ത്യക്കാര്‍ കൂടുതലായും പോണ്‍ കാണുന്നത്. സ്മാര്‍ട്ട് ഫോണിലാണ് ഇന്ത്യക്കാര്‍ കൂടുതലായും പോണ്‍ കാണുന്നത്. ഇത് 95 ശതമാനം വരും. ആഗോളതലത്തില്‍ പോണ്‍ഹബിന്റെ കാഴ്ചക്കാര്‍ 85 ശതമാനവും സ്മാര്‍ട്ട് ഫോണിലാണ്.

Exit mobile version