അസം: ജനകീയ വാഗ്ദാനങ്ങളുമായി അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക.
രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസ് സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി എങ്ങനെ നിലകൊള്ളണം എന്ന് കോണ്‍ഗ്രസിന് വ്യക്തമായ ധാരണ ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തേയില തൊഴിലാളികള്‍ക്ക് 365 രൂപ ദിവസ വേതനം. സിഎഎ അസമില്‍ നടപ്പാക്കില്ല. 5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. 2000 രൂപ വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കും എന്നിങ്ങനെ ജനകീയ വാഗ്ദാനങ്ങള്‍ നല്‍കുന്നതാണ് അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക.
ബിജെപിയും ആര്‍എസ്എസും രാജ്യത്തിന്റെ വിവിധങ്ങളായ സംസ്‌കാരങ്ങളെ അക്രമിക്കുകയാണ്. ചരിത്രം, ഭാഷാ, ചിന്തകള്‍ അങ്ങനെ സമസ്ത മേഖലകളെയും ആക്രമിക്കുന്നു. അസമിന് മേല്‍ നടക്കുന്ന കടന്നു കയറ്റങ്ങള്‍ക്ക് എതിരായ പ്രകടന പത്രികയെന്ന് കോണ്‍ഗ്രസിന്റേതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുവാഹത്തിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്. ‘ഈ പ്രകടനപത്രിക കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന ഉറപ്പാണ്. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്.
Discussion about this post