ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള 2018ലെ ജ്ഞാനപീഠ പുരസ്കാരം അമിതാവ് ഘോഷിന്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജ്ഞാനപീഠ പുരസ്കാര നിര്‍ണയ സമിതിയാണ് രാജ്യത്തെ പരമോന്നത സാഹത്യ പുരസ്കാരത്തിനായി ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിനെ തിരഞ്ഞെടുത്തത്.
ജ്ഞാനപീഠം പോലെയുള്ള പരമോന്നത പുരസ്കാര പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അമിതാവ് പ്രതികരിച്ചു. പുരസ്കാരത്തിന് തിരഞ്ഞെടുത്തതിന് അദ്ദേഹം നന്ദിയറിയിച്ചു.
Thank you. This is an amazing day for me. I never thought I would find myself on this list, with some of the writers I most admire https://t.co/xKUXfSH8hp https://t.co/qnGtM0E4Au
— Amitav Ghosh (@GhoshAmitav) December 14, 2018
1986ല്‍ പുറത്തിറങ്ങിയ ദി സര്‍ക്കിള്‍ ഓഫ് റീസന്‍, 1988ല്‍ ഇറങ്ങിയ ഷാഡോ ലൈന്‍സ്, 1995ല്‍ പുറത്തുവന്ന ദി കല്‍ക്കട്ട ക്രോമോസോണ്, 2008ല്‍ ഇറങ്ങിയ സീ ഓഫ് പോപിന്‍സ് എന്നിവ അമിതാവ് ഘോഷിന്റെ മികച്ച സൃഷ്ടികളില്‍ ചിലത്. സാഹിത്യത്തിന് നല്#കിയ സംഭാവന മാനിച്ച് 2007ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചിരുന്നു
Discussion about this post