ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണത്തില്‍ സിക്കിം, കേരളം, ഗോവ സംസ്ഥാനങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമില്‍ ഏഴ് ശതമാനം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ആദ്യഡോസ് നല്‍കിയിതായാണ് റിപ്പോര്‍ട്ട്.
48331 പേര്‍ക്കാണ് സിക്കിമില്‍ വാക്സിന് നല്‍കിയത്. ജനസംഖ്യാപരമായി ഏറെ മുന്നിലുള്ള കേരളം വാക്സിന് വിതരണത്തിലും മുന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇതിനോടകം 17,27,014 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തില്‍ വാക്സിനേഷന് സ്വീകരിച്ചത്.
ത്രിപുരയില്‍ ആകെ ജനസംഖ്യയുടെ 4.60 ശതമാനം പേരും ഗോവയില്‍ 4.48 ശതമാനം വാക്സിന് സ്വീകരിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകമാനം 3,24,26,230 പേര്‍ക്കാണ് വാക്സിന് നല്‍കിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.37 ശതമാനം മാത്രമാണിത്. അതേസമയം, വാക്സിന് നല്‍കിയതില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ബിഹാറും ഉത്തര്‍പ്രദേശുമാണ്. 1.09 ശതമാനം പേര്‍ക്ക് വാക്സിനാണ് ബിഹാറിലെ കണക്ക്. 1.22 ശതമാനം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ വാക്സിന് നല്‍കിയത്. ജനുവരി 16 നാണ് വാക്സിനേഷന് രാജ്യത്ത് ആരംഭിച്ചത്.
Discussion about this post