മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. സ്വകാര്യ ഓഫിസുകള്‍, തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ 50% പേര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും അവശ്യസര്‍വീസുകള്‍ നടത്തുന്നതും അല്ലാത്തതായ എല്ലാ സ്വകാര്യ ഓഫിസുകളിലും 50% പേരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഹാജര്‍നിലയില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. നിര്‍മാണ മേഖലയില്‍ കുറഞ്ഞ ജീവനക്കാര്‍ മാത്രമേ പാടുള്ളു.
കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു സാമൂഹിക അകലവും സുരക്ഷിതത്വവും പാലിക്കണമെന്നും നിര്‍ദേശമുണ്ട് ഉത്തരവ് പാലിക്കാത്ത യൂണിറ്റുകള്‍ അടച്ചുപൂട്ടും. സംസ്ഥാനത്ത് ഇന്നലെ 25,833 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.
ജനിതക വ്യതിയാനം വന്ന വിവിധ തരം കൊറോണ വൈറസുകള്‍ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ നിഗമനം. മാസ്ക് ധരിക്കാതെയും നിയന്ത്രണ നടപടികള്‍ പാലിക്കാതെയും ഇരുന്നാല്‍ കര്‍ശനമായ ലോക്ഡൗണ്‍ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്കി.
Discussion about this post