ന്യൂഡല്‍ഹി: കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹികമൂല്യങ്ങളെ തരംതാഴ്ത്തുന്നതായുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ മുന്‍കാല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.
‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു”, ആര്‍എസ്എസിന്റെ മുന്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമണിഞ്ഞ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിന്റെ ഫോട്ടോയും ട്വീറ്റിലുണ്ട്.
Oh my God!!! Their knees are showing 😱😱😱 #RippedJeansTwitter pic.twitter.com/wWqDuccZkq
— Priyanka Gandhi Vadra (@priyankagandhi) March 18, 2021
വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് താന്‍ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദെഹ്റാദൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്. പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
Discussion about this post