ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 40,000ന് അടുത്ത് എത്തി. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിധിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,15,14,331ല്‍ എത്തി. ഇതുവരെ രോഗമുക്തി നേടിയത് 1,10,83,679 പേരാണ്. കൊവിഡ് മൂലം ഇതുവരെ 1,59,370 പേരാണ് മരിച്ചത്. രാജ്യത്ത് നിലവില്‍ 2,71,282 പേര് ചികിത്സയിലുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം 3,93,39,817 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
Discussion about this post