ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഫോഗട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഗുസ്തി ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും അടുത്ത ബന്ധുവാണ് റിതിക.
മാര്‍ച്ച് 14ന് രാജസ്ഥാനില്‍ വെച്ച് നടന്ന ഗുസ്തി ടൂര്‍ണമെന്റില്‍ റിതിക ഒരു പോയിന്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതോടെ റിതിക കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് ആകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഗുസ്തിയിലെ ഇതിഹാസ താരം മഹാവീര്‍ സിങ് ഫോഗട്ട് റിതികയുടെ അമ്മാവനാണ്. ഇദ്ദേഹത്തിന്റെ വസതിയിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവന്റെ കീഴില്‍ അദ്ദേഹത്തിന്റെ തന്നെ അക്കാദമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു റിതിക.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post