ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വന്നത് പിന്നാലെ ഗവര്‍ണന്‍മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഗവര്‍ണറെ കാണും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗിനെ കാണുക.
മുഖ്യമന്ത്രിയായി അശോക് ഗേഹ്‌ലോട്ടിനെയും, ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെയും ഇന്ന് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഗവര്‍ണറെ കാണുന്നത്. രാജസ്ഥാനില്‍ വിജയം നേടിയ കോണ്‍ഗ്രസിന് പക്ഷേ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍മുഖ്യ മന്ത്രി അശോക് ഗേഹ്‌ലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി സ്ഥാന ആവശ്യം ഉന്നയിച്ചതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്.