ലോകത്തെ തന്നെ കീഴടക്കുന്ന മഹാമാരി കൊവിഡ് 19നെതിരായ വാക്‌സിന്‍ സ്വീകരിച്ച് സിനിമാ നിര്‍മ്മാതാവ് കെടി കുഞ്ഞുമോന്‍. ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ കെഎം ചെറിയാന്‍, ഡോക്ടര്‍ സഞ്ജയ് ചെറിയാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്‍ കണ്ടു പിടിക്കുന്നതിനായി പ്രയത്നിച്ച ശാസ്ത്രജ്ഞര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും കുഞ്ഞുമോന്‍ പ്രതികരിച്ചു.
കെടി കുഞ്ഞുമോന്റെ വാക്കുകള്‍;
ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കവര്‍ന്നു കൊണ്ട് ഭീതി പരത്തി കാട്ടു തീ പോലെ പടര്‍ന്ന കൊറോണ നമ്മുടെ രാഷ്ട്രത്തെയും വിറപ്പിച്ചു. എന്നാല്‍ ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് വലിയ ജീവഹാനികള്‍ ഉണ്ടായില്ല. ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ രാഷ്ട്രം കൈകൊണ്ട മുന്‍കരുതലുകളാണ് അതിന് കാരണം. നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോഡി ഏറ്റവും വേഗതയില്‍ ഇതിനെ പ്രതിരോധിക്കുവാനുള്ള വാക്സിന്‍ കണ്ടു പിടിക്കാനുള്ള പ്രോത്സാഹനവും പിന്തുണയും സഹായവും നല്‍കി എന്നതാണ്.
വാക്സിന്‍ കണ്ടു പിടിച്ചു ഇന്ത്യ അത് വിജയിപ്പിച്ച് കൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയായി. ഇക്കാര്യം ലോക ആരോഗ്യ സംഘടന തന്നെ അംഗീകരിക്കയും ചെയ്തു. മാത്രവുമല്ല അവികസിത രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിന്‍ നല്‍കി കൊണ്ടിരിക്കുന്നു. അതും മറ്റു ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്. വാക്സിന്‍ കണ്ടു പിടിക്കാനുള്ള പ്രോത്സാഹനം നല്‍കിയ പ്രധാനമന്ത്രിക്കും, വാക്സിന്‍ കണ്ടു പിടിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ച ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തി വെയ്പ്പ് നടത്തി രാജ്യത്തിനൊപ്പം നിന്ന് ഈ മഹാമാരിയെ ചെറുക്കണം എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.