ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം.മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ ചൊവ്വാഴ്ച രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്‌സഭ ഒരു വര്‍ഷം മുമ്പ് പാസാക്കിയിരുന്നു.
നിര്‍ബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവര്‍, പീഡനത്തിന് ഇരയാകുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി നിലവില്‍ 20 ആഴ്ചയായിരുന്നു. ഇതാണ് 24 ആഴ്ചയായി വര്‍ധിപ്പിച്ചത്.
അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം ശബ്ദ വോട്ടിനിട്ട് തള്ളി, ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി.
Discussion about this post