ന്യൂഡല്‍ഹി: ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള എംപിയാണ് റാം സ്വരൂപ് ശര്‍മ.
ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലെ വസതിയിലാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സ്റ്റാഫുകളില്‍ ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. മാണ്ഡിയില്‍ നിന്ന് 2014മുതല്‍ എംപിയാണ് ശര്‍മ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് ആത്മഹത്യ ചെയ്യുന്നത്. ഫെബ്രുവരിയില്‍ ദാദ്ര നാഗര്‍ ഹവേലി എംപി മോഹന്‍ ദേല്‍ക്കര്‍ ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post