പൊതു ചടങ്ങിലേയ്ക്ക് തയ്യാറാക്കുന്ന റൊട്ടിയില്‍ തുപ്പി; വീഡിയോ വൈറലായി, പിന്നാലെ മുഹമ്മദ് മുഹ്‌സിന്‍ അറസ്റ്റില്‍

Spits On Rotis | Bignewslive

ലഖ്‌നൗ: പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയില്‍ തുപ്പിയ ശേഷം പാകം ചെയ്ത് കൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മുഹമ്മദ് മുഹ്സിന്‍ അറസ്റ്റിലായത്. ഗാസിയാബാദ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബോജ്പൂര്‍ ഏരിയയില്‍ നടന്ന പൊതു പരിപാടിയിലാണ് സംഭവം. തന്തൂരിയിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പ് ഒരോ റൊട്ടിയിലും ഇയാള്‍ തുപ്പുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വളരെ വേഗം തന്നെ ഈ വീഡിയോ വൈറലായി. നിരവധി പേരാണ് ഈ വീഡിയോ ട്വീറ്ററില്‍ പങ്കുവെച്ചത്. ഇയാളെ ജയിലില്‍ നിന്ന് പുറത്ത് വിടരുതെന്നും. ഇയാള്‍ രോഗം പരത്തുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version