ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നു. ഇന്നലെ 24,492 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,14,09,831 ആയി. 20,191 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 131 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 20,191 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ 1,10,27,543 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊവിഡ് മരണം 1,58,856 ആയി. രാജ്യത്ത് നിലവില്‍ 2,23,432 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 3,29,47,432 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വീണ്ടും കൊവിഡ് ബാധ ഉയരുന്നത് രണ്ടാം തരംഗത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി എയിംസ് ഡയറക്ടര്‍ സൂചിപ്പിച്ചിരുന്നു. അതിനിടെ രാജ്യത്ത് വീണ്ടും കൊവിഡ് രോഗബാധ ഉയര്‍ന്നതോടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post