തിരുവനന്തപുരം: റാഫേല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലയെന്നും സുപ്രീംകോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
‘അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ല ഈ മനുഷ്യന്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാല്‍ പറഞ്ഞതാ നരേന്ദ്രദാമോദര്‍ദാസ് മോഡി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പു പറയണം’ കെ സുരേന്ദ്രന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയില്‍ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ല ഈ മനുഷ്യന്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാല്‍ പറഞ്ഞതാ നരേന്ദ്രദാമോദര്‍ദാസ് മോദി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പു പറയണം.’
Discussion about this post