ചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങള്‍ നല്ല തീരുമാനമെടുക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളും ഫാസിസ്റ്റുകളായ ബിജെപിക്ക് നാട്ടില്‍ ഇടംകൊടുക്കില്ലെന്ന് ഡിഎംകെ നേതാവും നടനുമായ ഉദയാനിധി സ്റ്റാലിന്. അക്കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
ചെപ്പോക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
ഉദയിധിയുടെ വാക്കുകള്‍;
‘പ്രധാനമന്ത്രി നരേന്ദ്രമോഡി തമിഴ്നാടിനെ ശത്രുവിനേപ്പോലെയാണ് കാണുന്നത്. മധുരൈ എയിംസിന് തറക്കല്ലിട്ട് പോയതാണ്. ഇപ്പോള്‍ ആ സ്ഥാനത്ത് കല്ലുപോലുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ട് പോയിരിക്കുകയാണ്. എഐഎഡിഎംകെ മോഡിയുടെ അടിമയായിരിക്കുന്നെന്ന് ജനങ്ങള്‍ക്ക് മനസിലായിരിക്കുന്നു.’
Discussion about this post