ചെന്നൈ: തമിഴ്‌നാട്ടില്‍ വാഗ്ദാന പെരുമഴയുമായി അണ്ണാ ഡിഎംകെ പ്രകടന പത്രിക.
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ഓരോ കുടുംബത്തിനും സൗജന്യ വാഷിങ്‌മെഷിന്‍ ഉള്‍പ്പെടെയാണ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എന്നിവരാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ഇതുകൂടാതെ, കോളജ് വിദ്യാര്‍ഥികള്‍ക്ക് 2ജി ഡാറ്റ സൗജന്യം, വിദ്യാഭ്യാസ വായ്പ എഴുതി തള്ളും, സൗജന്യ കേബിള്‍ ടിവി കണക്ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷക്കാലത്തെ പ്രസവാവധി, വീട്ടമ്മമാര്‍ക്ക് മാസന്തോറും 1,500 രൂപ, ടൗണ്‍ബസുകളില്‍ വനിതകള്‍ക്ക് 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ്.
വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍, റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യ സോളാര്‍ അടുപ്പ്, തൊഴിലുറപ്പ് പദ്ധതി 150 ദിവസം, ഓട്ടോറിക്ഷ വാങ്ങുന്നതിന് 25,000 രൂപ സബ്‌സിഡി തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.