ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്‌സ്പ്രസിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസിന്റെ സി ഫോര്‍ കോച്ചിനാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സിഫോര്‍ കോച്ചിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ കന്‍സ്രോയില്‍ വെച്ചാണ് അപകടം നടന്നത്.

Exit mobile version