ജയ്പുര്‍: ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്ന് നിരന്തരം പീഡനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച് ഭര്‍ത്താവ്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ശ്രീവിജയനഗര് സ്വദേശിയായ യുവാവാണ് ഗാര്‍ഹിക പീഡന പരാതിയാണ് നല്‍കിയിരിക്കുന്നത്.
പരാതിക്കാരനായ സുമിത് ഒന്നര വര്‍ഷം മുന്‍പാണ് സുര്മതിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. സ്ത്രീധനം വാങ്ങാതെയായിരുന്നു വിവാഹമെന്നാണ് സുമിത് പരാതിയില്‍ പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുണ്ട നിറമായിരുന്നതിന്റെ പേരില്‍ ഭാര്യ തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് സുമിത് പറയുന്നു.
ഇതിന്റെ പേരു പറഞ്ഞു സ്വന്തം വീട്ടില്‍ പോകുമെന്ന ഭീഷണിയും പതിവായിരുന്നു. മാനസികമായ ഇത്തരം പീഡനങ്ങള്‍ക്കു പുറമേ ശാരീരിക പീഡനങ്ങളും ഉണ്ടായിരുന്നുവെന്നും സുമിത് പരാതിയില്‍ ആരോപിക്കുന്നു. ഇതൊക്കെയാണെങ്കിലും ഭാര്യയെ എല്ലാവിധത്തിലും സന്തോഷിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു.
സുര്മതിയുടെ സഹോദരന് അപകടം പറ്റിയപ്പോള്‍ ചികിത്സയ്ക്കായി 50,000 രൂപയും നല്കി സഹായിച്ചു. ഇതെല്ലാമായിട്ടും പീഡനം തുടര്‍ന്നതോടെ വിഷയം നാട്ടുപഞ്ചായത്തില്‍ ഉന്നയിച്ചു. സമാധാനപരമായി കുടുംബ ജീവിതം തുടരുമെന്നു സുര്മതിയും വീട്ടുകാരും ഉറപ്പു നല്‍കിയെങ്കിലും പീഡനം പിന്നെയും തുടരുകയായിരുന്നുവെന്നും സുമിത് കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ കഴിഞ്ഞ മാസം 11നു വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും 25,000 രൂപയും എടുത്തു ഭാര്യ സ്വന്തം വീട്ടിലേക്കു പോയതായാണെന്നും സുമിത് പരാതിയില്‍ പറയുന്നുണ്ട്. കോടതി നിര്‍ദേശപ്രകാരം ശ്രീവിജയനഗര് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എല്ലാ പീഡനങ്ങളിലും സഹികെട്ടാണ് കോടതിയെ സമീപിച്ചതെന്നും സുമിത് പറയുന്നു.
Discussion about this post