താനെ: വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് പോലീസ് യുവാവിനെതിരെ കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ കിരണ്‍ മത്രെ(30) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തിരുന്നു. ഇവര്‍, മാസ്ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പോലീസ് സ്റ്റേഷന് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോത്തിന്റെ പിറന്നാള്‍ ആഘോഷവും നടത്തിയത്. വെള്ളിയാഴ്ച 15,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് കിരണ്‍ താനെയിലുള്ള വീട്ടില്‍ വച്ച് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
Discussion about this post