ഭുവനേശ്വര്‍: കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷ നിവാസികളെ ആശങ്കയിലാഴ്ത്തിയ നാളുകളായിരുന്നു. സിമിപാല്‍ വനത്തിലുണ്ടായ കാട്ടുതീ ആണ് പരിഭ്രമത്തിലാക്കിയത്. നാട് ആകെ കാട്ടുതീയില്‍ വെന്തുരുകുമോ എന്ന ഭയത്തിലായിരുന്നു നിവാസികള്‍.
Such rains are like helping hands of God. One can see the happiness of lady forester involved in firefighting in Similipal, Odisha. Good news is that fire is under control as per the current MODIS satellite data.
Via @ykmohanta pic.twitter.com/6RVagrCxQz— Ramesh Pandey (@rameshpandeyifs) March 10, 2021
കഴിഞ്ഞ രണ്ടാഴ്ചകള്‍ ഒഡീഷ നിവാസികളെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. സിമിപാല്‍ വനത്തിലുണ്ടായ കാട്ടുതീ നാടിനെയാകെ പരിഭ്രാന്തിയിലാഴ്ത്തിയാണ് പടര്‍ന്നുപിടിച്ചത്. കാട്ടുതീ അണയ്ക്കാന്‍ അധികൃതര്‍ ഉള്‍പ്പെടെ നടപടികള്‍ എടുത്തുവരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്തു. ഇത് വലിയ ആശ്വാസമാണ് തീര്‍ത്തത്.
മഴ പെയ്യുന്ന വേളയില്‍, ആനന്ദത്താല്‍ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കുന്നത്. സ്നേഹാ ധാല്‍ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോ?ഗസ്ഥയാണ് മഴപെയ്ത ആനന്ദത്താല്‍ മതിമറന്ന് സന്തോഷം പ്രകടിപ്പിക്കുന്നത്. തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്നേഹ.
Discussion about this post