ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ട എന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് അനില്‍ അംബാനി. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷം എന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ് റിലയന്‍സിനെതിരെ ഉയര്‍ന്നത്. രാജ്യത്തെ സുരക്ഷ പാലിക്കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കമ്പനിയുടെ സഹകരണം തുടരും.
Discussion about this post