രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു. ഇന്നലെ 23,285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 117 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു. ഇന്നലെ രാജ്യത്ത് 23,285 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 മരണം സ്ഥിരീകരിക്കുകയും ചെയ്തു. 15,157 പേരാണ് രോഗമുക്തി നേടിയത്.

ഇന്നലെ രാജ്യത്ത് 23,285 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ 1,13,08,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,09,53,303 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,58,306 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

മാര്‍ച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2,61,64,920 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

Exit mobile version