ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈയ്യും കാല്പത്തിയും വെട്ടിമാറ്റി. ഭര്‍ത്താവ് 39കാരനായ പ്രിതം സിങ് സിസോദിയയാണ് ക്രൂര കൃത്യം ചെയ്തത്. ഭാര്യ സംഗീതക്കാണ് ഗുരുതര പരിക്കേറ്റത്.
മദ്യപിച്ച് ലക്കുകെട്ട സിസോദിയ ഭാര്യയോട് വഴക്കിട്ട് വലതു കൈയും കാല്‍പ്പത്തിയും വെട്ടിമാറ്റുകയായിരുന്നു. സംഗീതയുടെ നിലവിളി കേട്ട് ഓടി എത്തിയ അയല്‍ക്കാര്‍ ആണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ സംഗീത രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോള്‍ സംഗീതയുടെ തലവെട്ടിമാറ്റാനുള്ള ശ്രമത്തിലായിരുന്നു പ്രതി. പോലീസെത്തിയാണ് ശ്രമം തടഞ്ഞത്. തുടര്‍ന്ന് പോലീസ്ഇവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സംഗീതയെ സംശയമായിരുന്നു പ്രിതം സിങ് സിസോദിയക്ക്.
മദ്യപിച്ച് എത്തിയ സിസോദിയ മകനോടൊപ്പം ഉറങ്ങുകയായിരുന്ന സംഗീതയെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും ഇതിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
അതേസമയം പരിക്കേറ്റ സംഗീതയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും മുറിച്ചുമാറ്റിയ കൈപ്പത്തിയും കാല്‍പ്പത്തിയും തുന്നിച്ചേര്‍ക്കുക അസാധ്യമാണെന്നും പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള മകനുണ്ട്. സംഗീത ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
Discussion about this post