ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയിയില്‍ നിന്ന് നേരിട്ട ആക്രമണം പങ്കുവെച്ച് മേക്ക്അപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷ ചന്ദ്രനീ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഹിതേഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു.
മാര്‍ച്ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഓര്‍ഡര്‍ വൈകിയതിനാല്‍ സൊമാറ്റോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെന്നും ഒന്നുകില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ഇല്ലെങ്കില്‍ കാശ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ഹിതേഷ പറഞ്ഞു. ഇതിനിടെയാണ് ഡെലിവറി ബോയി ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിതേഷയുടെ വാക്കുകള്‍;
‘വളര്‍ത്തുനായ ഉള്ളതിനാല്‍ ഞാന്‍ വാതില്‍ പൂര്‍ണ്ണമായും തുറന്നില്ല. ആ ഡെലിവറി ബോയിയോട് കാത്തിരിക്കണമെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും പറഞ്ഞു. തനിക്ക് ആ ഓര്‍ഡര്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ അയാള്‍ വാതില്‍ തള്ളിത്തുറന്ന് ഞാന്‍ നിങ്ങളുടെ അടിമയല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ മേശപ്പുറത്ത് വക്കുകയുമായിരുന്നു. പിന്നീട് അയാള്‍ എന്റെ മൂക്കിനിടിച്ച് വേഗത്തില്‍ ഓടിപ്പോയി. എനിക്കൊന്നും ചെയ്യാനായില്ല