കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന് മിഥുന് ചക്രബര്‍ത്തിയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇനി മുതല്‍ സിഐഎസ്എഫായിരിക്കും മിഥുന് സുരക്ഷയൊരുക്കുക.
11 കമാന്‍ഡോകളും 55 സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മിഥുന് ചക്രബര്‍ത്തിയ്ക്കും അദ്ദേഹത്തിന്റെ വസതിയ്ക്കും സുരക്ഷയൊരുക്കുക. മാര്‍ച്ച് ഏഴിനാണ് മിഥുന് ബിജെപിയില്‍ ചേര്‍ന്നത്.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മെഗാ റാലിയിലാണ് മിഥുന് ബിജെപിയുടെ ഭാഗമായത്. ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ താരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
Discussion about this post