മുംബൈ: കുതിരയുമായി എത്തിയാല്‍ കളക്ടറേറ്റ് വളപ്പില്‍ കെട്ടിയിടാന്‍ അനുമതി തേടിയുള്ള ഉദ്യോഗസ്ഥന്റെ അപേക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സതീഷ് ദേശ്മുഖ് ആണ് നാന്ദേഡ് കളക്ടറേറ്റില്‍ വ്യത്യസ്തമായ അപേക്ഷയുമായി എത്തിയത്.
നടുവേദനകാരണം ടൂവീലറില്‍ യാത്ര ചെയ്യാനാവില്ലെന്നും അതുകൊണ്ട് കുതിരയെ വാങ്ങാന്‍ തീരുമാനിച്ചുവെന്നും കളക്ടര്‍ വിപിന്‍ ഇതാന്ദകറിന് നല്കിയ അപേക്ഷയില്‍ കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് സൂചിപ്പിക്കുന്നു. കളക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്ററായ തനിക്ക് നേരത്തേ ഓഫീസിലെത്താന്‍ അതു സഹായകമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
കുതിരപ്പുറത്ത് കയറി ഓഫീസിലെത്തിയശേഷം കുതിരയെ കളക്ടറേറ്റ് വളപ്പില്‍ കെട്ടിയിടാന്‍ അനുമതി നല്‍കണമെന്നാണ് കളക്ടര്‍ക്ക് നനല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷയുടെ പകര്‍പ്പ് വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. സതീഷിന്റെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെപേര്‍ അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post