ജയ്പൂര്‍: പ്രണയത്തിലെ തകര്‍ച്ച മൂലം രണ്ട് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്. 23 വയസ് വീതമുള്ള ദേവരാജ് ഗുര്‍ജാര്‍, മഹേന്ദ്ര ഗുര്‍ജാര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ ആണെന്ന് പോലീസ് പറയുന്നു. രാജസ്ഥാനിലെ ബുണ്ടിയിലാണ് ഈ ദാരുണ സംഭവം നടന്നത്.
അതേസമയം, യുവാക്കളുടെ കൈയ്യില്‍ പെണ്‍കുട്ടിയുടെ പേര് ആശ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു. മരിക്കുന്നതിന് മുന്‍പ് ഒരു വീഡിയോയും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ എടുത്തിരുന്നു. ആത്മഹത്യയ്ക്ക് ആരും കാരണക്കാരല്ലെന്നും വ്യക്തി പരമായ തീരുമാനമാണ് ആത്മഹത്യക്ക് പിന്നിലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.
ഇതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും യുവാക്കള്‍ എടുത്ത് പറയുന്നുണ്ട്. ഇരുവരും പ്രണയിച്ച പെണ്‍കുട്ടിക്ക് മറ്റൊരു വരനെ കണ്ടെത്തി അവളുടെ വിവാഹം നടത്തണമെന്നും യുവാക്കളുടെ അഭ്യര്‍ത്ഥനയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post