ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. പതഞ്ജലിയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടന്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ആയുര്‍വേദ, സ്വദേശി ഉല്‍പ്പന്നങ്ങളുമായി ചെറിയ തോതില്‍ തുടങ്ങിയ കമ്പനി ഇന്ന് ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന ബഹുരാഷ്ട്ര എഫ്എംസിജികളിലൊന്നാണ്.
2012 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 500 കോടിയായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനമെങ്കില്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ അത് 10,000 കോടിയിലേക്ക് ഉയര്‍ന്നു. അടുത്ത രണ്ട് മുതല്‍ മൂന്ന് വര്‍ഷം കൊണ്ട് 20,000 കോടിയുടെ വാര്‍ഷിക വരുമാനമുളള കമ്പനിയായി വളരുകയെന്നതാണ് പതഞ്ജലിയുടെ ലക്ഷ്യം.
Discussion about this post