മുംബൈ; വിവാഹ മോചന ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയ. കുട്ടികളുടെ ഭാവിക്ക് വേണ്ടി താന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും ആലിയ വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആലിയയുടെ തുറന്ന് പറച്ചില്.
വര്‍ഷം മെയിലാണ് ആലിയ, സിദ്ദിഖിയ്ക്കെതിരേ വിവാഹമോചന കേസ് നല്‍കിയത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ആലിയയുടെ വാക്കുകള്‍;
ഞാന്‍ നവാസുദ്ദീനുമായി ഒത്തു തീര്‍പ്പിന് തയ്യാറാണ്. വിവാഹമോചന ഹര്‍ജി പിന്‍വലിക്കും. നവാസുദ്ദീന്റെ സഹോദരന് ഷമാസുമായുള്ള പ്രശ്നങ്ങളും പരിഹരിക്കും. നവാസുദ്ദീന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. എനിക്ക് കോവിഡ് വന്ന സമയത്ത് കുട്ടികളെ നന്നായി നോക്കി. കുട്ടികളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു.
Discussion about this post