പാറ്റ്ന: വാട്സാപ്പില്‍ കണ്ടയാളല്ല വരന്, വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങി പോയി. ബീഹാറിലെ ഷാന്‍കിയ മായിലെ നൂതാന്‍ ബ്ലോക്കിലെ ബെട്ടിയാ എന്ന സ്ഥലത്താണ് അസാധാരണമായ സംഭവം.
വധു വിവാഹദിനത്തിലാണ് വരനായി എത്തിയ അനില്‍കുമാര്‍ ചൗധരിയെ കാണുന്നത്. എന്നാല്‍ തന്റെ ഭാവി വരന് എന്ന് പറഞ്ഞ് വാട്സ്ആപ്പിലൂടെ പരിചയപ്പെടുത്തിയ ആള് അല്ല ഇതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു.
എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ നിര്‍ബന്ധത്തോടെ വിവാഹം മുടങ്ങി,
വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു.
അതേസമയം, സംഭവത്തെ കുറിച്ച് വരന്റെ അച്ഛന് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു.
അതേസമയം, ഇതുവരെ ഇരുവിഭാഗവും പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post