ധര്‍മശാല: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സോണല്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. അരമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് ദലൈലാമ ആശുപത്രി വിട്ടത്.
അദ്ദേഹത്തിന് വാക്‌സിന് നല്‍കിയതില്‍ ദലൈലാമയുടെ ഓഫീസ് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വീകരണത്തിന് ശേഷം എല്ലാവരോടും വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണമെന്ന് ദലൈലാമ ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, കൊവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം രാജ്യത്ത് മികച്ച പ്രതികരത്തോടെ തുടരുകയാണ്. അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ എടുക്കുന്നത്. ആരോഗ്യരംഗത്തുള്ളവര്‍ക്കായിരുന്നു ആദ്യം വാക്‌സിനേഷന്‍ എടുത്തത്.
His Holiness the Dalai Lama receiving the first dose of COVID-19 vaccine at Zonal Hospital, Dharamsala, HP, India on March 6, 2021. https://t.co/CR2Pem2osO
— Dalai Lama (@DalaiLama) March 6, 2021
ആരോഗ്യപ്രശ്‌നമുള്ള 45 വയസിന് മുകളിന് ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടിയാളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
Discussion about this post