ഭുവനേശ്വര്‍: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞുതളര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷയിലെ സോനെപൂര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍തൃവീട്ടിലേയ്ക്ക് പോകാനിറങ്ങിയതോടെ യുവതി കരയാന്‍ തുടങ്ങുകയായിരുന്നു. ശേഷം കരച്ചില് കൂടുകയും തളര്‍ന്ന് വീഴുകയുമായിരുന്നു.
ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരണത്തിന് കീഴടങ്ങി. ഗുപ്തേശ്വരി സഹൂ എന്ന റോസിയാണ് മരിച്ചത്. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്ഗോണ് ഗ്രാമവാസിയായ ബിസികേശനുമായിട്ടാണ് വിവാഹം നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം ബിസികേശന്റെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിതോടെയാണ് യുവതി വിങ്ങിപ്പൊട്ടി കരയുവാന്‍ തുടങ്ങിയത്.
ബന്ധുക്കള്‍ കൈകളും കാലുകളും മസാജ് ചെയ്തിട്ടും മുഖത്ത് വെള്ളം ഒഴിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരണപ്പെടുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post