ന്യൂഡല്‍ഹി: ടൈംമാസികയുടെ മുഖചിത്രമായി കര്‍ഷക സമരത്തില്‍ അണിനിരന്ന കര്‍ഷക വനിതകള്‍. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരത്തില്‍ ഭാഗമായ വനിതകളുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമാക്കിയത്.
TIME's new international cover: "I cannot be intimidated. I cannot be bought." The women leading India's farmers' protests https://t.co/o0IWwWkXHR pic.twitter.com/3TbTvnwiOV
— TIME (@TIME) March 5, 2021
തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ് ഇവര്‍. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സമരത്തിനെതിരേ മാത്രമല്ല ഇവരുടെ പോരാട്ടം. പുരുഷാധിപത്യത്തേയും ലിംഗവിവേചനത്തെയും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെയും ചോദ്യം ചെയ്താണ് ഇവര്‍ സമരം ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലുമാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. മാര്‍ച്ച് എട്ട് മഹിളാ കിസാന്‍ ദിവസ് ആയി ആചരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
Discussion about this post