ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,819 പേരാണ് രോഗമുക്തരായത്. 113 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
16,838 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതിനോടകം 1,11,73,761 പേര്‍ക്കാണ് രാജ്യത്തുടനീളം കൊവിഡ് പിടിപെട്ടത്. ഇതില്‍ 1,08,39,894 പേര്‍ രോഗമുക്തി നേടി. 1,57,548 പേരുടെ ജീവന്‍ ഇതുവരെ കൊവിഡ് കവര്‍ന്നു.
1,76,319 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. തൊട്ടുപിറകില്‍ കേരളവുമുണ്ട്. മഹാരാഷ്ട്രയില്‍ 86,359 പേരും, കേരളത്തില്‍ 44,734 പേരുമാണ് ചികിത്സയില്‍ തുടരുന്നത്.
രാജ്യത്ത് വ്യാഴാഴ്ച പരിശോധിച്ച 7,61,834 സാംമ്പിളുകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഐസിഎംആര്‍ കണക്കുപ്രകാരം രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. അതേസമയം 1,80,05,503 പേര്‍ക്ക് ഇതിനോടകം കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.