കൊൽക്കത്ത: പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പിൽ മാപ്പ് പറഞ്ഞ് ഏത്തമിട്ട് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ്. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് ഏത്തമിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായി പൊതുപരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഏത്തമിട്ടത്.
കുറച്ചുനാൾ മുമ്പ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത പാലിന്റെ ഏത്തമിടൽ. താൻ ബിജെപി പ്രവർത്തകനായിരുന്നുവെന്നും ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാനായി 2005ൽ ടിഎംസിയിൽ ചേരുകയായിരുന്നു എന്നുമാണ് സുശാന്ത്പാലിന്റെ അവകാശവാദം.
‘എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്റെ പാപങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു,’ എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാൻ തുടങ്ങുകയായിരുന്നു.
Discussion about this post