ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ, സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു.
ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെയോടെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചു. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ പരിഭ്രാന്തി പരക്കുകയും ചെയ്തു.
വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു. അതേസമയം, ഫോണ്‍ സന്ദേശം എവിടെ നിന്നെന്ന് വ്യക്തമല്ല. തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം വന്നത്. ബോംബ് കണ്ടെത്താനുള്ള പരിശോധന നടത്തി വരികയാണ്.
Discussion about this post