ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 17000 കടന്നു. ഇന്നലെ 17,407 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,11,56,923 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കണക്ക് 15,000ല്‍ താഴെയായിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്.
ഇന്നലെ മാത്രം 14,031 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,08,26,075 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 89 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 1,57,435 ആയി ഉയര്‍ന്നു. നിലവില്‍ 1,73,413 പേര് ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകള്‍ വീണ്ടും പതിനായിരത്തോട് അടുത്തുവന്നു. ഒക്ടോബര്‍ 17നാണ് അവസാനമായി 10,000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,66,16,048 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന് കുത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post