ചെന്നൈ: ജയിലിൽ നിന്ന് മടങ്ങിയതോടെ രാഷ്ട്രീയ ലോകത്തേക്ക് തിരിച്ചെത്തി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകളെ തള്ളി വികെ ശശികല. പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുൻമുഖ്യമന്ത്രി ജയലളിതയുടെ അനുനായിയായിരുന്ന വികെ ശശികല പ്രഖ്യാപിച്ചു. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
എഐഎഡിഎംകെ പ്രവർത്തകരോട് യോജിച്ചു നിൽക്കണമെന്നും അടുത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും ശശികല ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവൻ ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ ദിനകരന്റെ ഉറപ്പിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അഴിമതിക്കേസിൽ രണ്ടുവർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയിൽമോചിതയായത്. പാർട്ടി അണികൾ വൻആഘോഷത്തോടെയാണ് ശശികലയെ വരവേറ്റത്.