ഭോപ്പാല്‍: ജഡ്ജിക്ക് ജന്മദിനാശംസ അയച്ച അഭിഭാഷകന് അറസ്റ്റില്‍. ഫെബ്രുവരി 9നാണ് അഭിഭാഷകനായ വിജയ്സിംഗ് യാദവിനെ രത്ലം അറസ്റ്റിലായത്. വിജയ്സിംഗിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ജനുവരി 29ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മിതാലി പഥകിനാണ് അഭിഭാഷകന് ജന്മദിനാശംസകള് അയച്ചത്.
മിതാലിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അനുവാദം കൂടാതെ ഡൗണ്‍ലോഡ് ചെയ്ത ഒരു ചിത്രം അഭിഭാഷകന് ബര്‍ത്ത്ഡേ കാര്‍ഡിനൊപ്പം ചേര്‍ത്തിരുന്നു. ഇത് മിതാലിയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയിലേക്കാണ് അയച്ചത്. തന്റെ ഫേസ്ബുക്ക് ഫ്രണ്ട്ലിസ്റ്റില് വിജയ്സിംഗിനെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ ചിത്രം അനുവാദം കൂടാതെ ഡൗണ്‍ലോഡ് ചെയ്ത് എടുത്തത് ഐടി ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ വിജയ്സിംഗിനെതിരെ ചുമത്തിയിയിട്ടുണ്ട്. ഫെബ്രുവരി 13ന് പ്രതിയുടെ കുടുംബം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു, എന്നാല്‍, കോടതി ഇത് തള്ളി. തുടര്‍ന്ന് പ്രതി ജാമ്യത്തിനായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷ നാളെ പരിഗണിക്കും.
Discussion about this post