ന്യൂഡല്‍ഹി: തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണോയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയോട് സുപ്രീംകോടതി ചോദിച്ചതില്‍ രൂക്ഷവിമര്ശനാണ് ഉയരുന്നത്. ഇപ്പോള്‍ അമര്‍ഷം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.
Did someone ask the girl this question ? If she wants to marry her rapist !!!??? Is that a question !!!??? This is the solution or a punishment ? Plain simple DISGUST ! https://t.co/oZABouXLUP
— taapsee pannu (@taapsee) March 1, 2021
2014-15 കാലയളവില്‍ പതിനാറുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോടായിരുന്നു കോടതിയുടെ ചോദ്യം. സുപ്രീംകോടതിയുടെ ചോദ്യത്തോടുള്ള അമര്‍ഷം മുഴുവന്‍ പ്രകടമാക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം. ശരിക്കും ഈ ചോദ്യം ആ പെണ്‍കുട്ടിയോട് ചോദിച്ചതാണോ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടോയെന്ന് ഇത് പരിഹാരമാണോ അതോ ശിക്ഷയോ തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്നതെന്ന് താപ്സി കുറിച്ചു.
പതിനാറുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസില്‍ ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരേ പ്രതി മോഹിത് സുഭാഷ് ചവാന് (23) നല്കിയ അപ്പീല്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഇപ്രകാരം ചോദിച്ചത്. വിവാഹത്തിന് താന്‍ ആഗ്രഹിച്ചെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചതിനാല്‍ പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്ന് പ്രതി അറിയിക്കുകയും ചെയ്തു.
Discussion about this post