ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖണ്ഡ്വയില് നിന്നുള്ള ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൗഹാന് അന്തരിച്ചു. 69 വയസായിരുന്നു. കൊവിഡ് ബാധിച്ചാണ് നന്ദ്കുമാറിന്റെ മരണം. വൈറസ് ബാധയേറ്റ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്, തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.
1996 മുതല്‍ തുടര്‍ച്ചയായി ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു നന്ദ്കുമാര്‍ ചൗഹാന്. 2009 ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. 2018 ഏപ്രില്‍ 18 വരെ മധ്യപ്രദേശ് ബിജെപി അധ്യക്ഷനായും ചൗഹാന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാന് തുടങ്ങിയവര്‍ ചൗഹാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post